/sathyam/media/media_files/ogkz3JqvFymFJoHlJXC5.jpg)
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ടെക്സ്റ്റൈൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചിരുന്ന ആറ് നില കെട്ടിടം തകര്‍ന്ന് വീണു. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനും ശ്രമം തുടങ്ങി. ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല.
പാലിഗാമിലെ ഡിഎൻ നഗർ സൊസൈറ്റിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ചോര്യസി എം.എൽ.എ സന്ദീപ് ദേശായി, സൂറത്ത് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗഹ്‌ലൗട്ട്, ജില്ലാ കളക്ടർ ഡോ. സൗരഭ് പർധി, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ് ടീം സൂറത്തിലേക്ക് തിരിച്ചെന്ന് കളക്ടര്‍ അറിയിച്ചു.
എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിവായിട്ടില്ലെന്ന് ചോര്യസി എംഎൽഎ സന്ദീപ് ദേശായി പറഞ്ഞു. കെട്ടിടം തകരുമ്പോൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവരുടെ മുറികളിൽ ഉറങ്ങുകയായിരുന്നു.