Advertisment

അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വകുപ്പുകളില്‍ മാറ്റമില്ല; വ്യോമയാന വകുപ്പ് ടിഡിപിക്ക്; മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

റെയിൽവേ മന്ത്രാലയം അശ്വിനി വൈഷ്ണവ് നിലനിർത്തി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അധിക ചുമതല നൽകി

New Update
modi  3

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏറെക്കുറെ തീരുമാനമായി. പേഴ്‌സണല്‍, പബ്ലിക് ഗ്രിവന്‍സസ് & പെന്‍ഷന്‍സ് മിനിസ്ട്രി, ആറ്റോമിക് എനര്‍ജി വകുപ്പ്, സ്‌പേസ് വകുപ്പ്, പോളിസി ഇഷ്യൂസ്, മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകള്‍ എന്നിവ പ്രധാനമന്ത്രി പദവിയോടൊപ്പം നരേന്ദ്ര മോദി കൈകാര്യം ചെയ്യും.

Advertisment

 ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പും നിലനിര്‍ത്തി. നിര്‍മലാ സീതാരാമന്‍ ധനകാര്യ മന്ത്രിയായും, എസ്. ജയശങ്കര്‍ വിദേശകാര്യമന്ത്രിയായും തുടരും. നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് തംത, ഹർഷ് മൽഹോത്ര എന്നിവരെ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരായി നിയമിച്ചു. ജെപി നദ്ദയാണ് ആരോഗ്യമന്ത്രി.

ഹരിയാന മുൻ മുഖ്യമന്ത്രിയും ആദ്യമായി എംപിയുമായ മനോഹർ ലാൽ ഖട്ടറിന് ഭവന, നഗരകാര്യ വകുപ്പിനൊപ്പം വൈദ്യുതി മന്ത്രാലയവും അനുവദിച്ചു. ശ്രീപദ് യെസ്സോ നായിക്കിനെ വൈദ്യുതി സഹമന്ത്രിയായും ടോഖൻ സാഹുവിനെ ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായും നിയമിച്ചു.

റെയിൽവേ മന്ത്രാലയം അശ്വിനി വൈഷ്ണവ് നിലനിർത്തി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അധിക ചുമതല നൽകിയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നുള്ള ജിതൻ റാം മാഞ്ചിക്ക് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം അനുവദിച്ചു.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൃഷി മന്ത്രിയായി നിയമിച്ചു. തെലുങ്കുദേശം പാർട്ടിയിൽ നിന്നുള്ള രാം മോഹൻ നായിഡുവിനെ വ്യോമയാന മന്ത്രിയായി നിയമിച്ചു. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപിയായ സിആർ പാട്ടീലിനെ  ജലശക്തി മന്ത്രിയായി നിയമിച്ചു.

ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രാലയം നിലനിർത്തി. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഭൂപേന്ദ്ര യാദവ് നിലനിർത്തിയിട്ടുണ്ട്.

സുരേഷ് ഗോപി രണ്ട്‌ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനം കൈകാര്യം ചെയ്യും.പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.  ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ലഭിച്ചു. 

മന്ത്രിമാരും വകുപ്പുകളും

ആഭ്യന്തര മന്ത്രാലയം, സഹകരണ മന്ത്രാലയം: അമിത് ഷാ

പ്രതിരോധ മന്ത്രാലയം: രാജ്‌നാഥ് സിംഗ്

വിദേശകാര്യ മന്ത്രാലയം: എസ് ജയശങ്കർ

ധനകാര്യ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം: നിർമല സീതാരാമൻ

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം: നിതിൻ ഗഡ്കരി

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം: ജെപി നദ്ദ

യുവജനകാര്യ, കായിക മന്ത്രാലയം: മൻസുഖ് മാണ്ഡവ്യ

ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം: ചിരാഗ് പാസ്വാൻ

കൃഷി, കർഷക ക്ഷേമ വകുപ്പ്, റൂറല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം: ശിവരാജ് സിംഗ് ചൗഹാൻ

വൈദ്യുതി മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം: മനോഹർ ലാൽ ഖട്ടാർ

ടൂറിസം മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, റെയിൽവേ മന്ത്രാലയം: അശ്വിനി വൈഷ്ണവ്

വ്യോമയാന മന്ത്രാലയം: കിഞ്ജരാപ്പു രാംമോഹൻ നായിഡു

മാനവ വിഭവശേഷി വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം: ധർമേന്ദ്ര പ്രധാൻ

വനിതാ ശിശു വികസന മന്ത്രാലയം: അന്നപൂർണാദേവി

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം: ഭൂപേന്ദ്ര യാദവ്

ജൽ ശക്തി മന്ത്രാലയം: സി ആർ പാട്ടീൽ

പാർലമെൻ്ററി കാര്യ മന്ത്രാലയം: കിരൺ റിജിജു

ഘനവ്യവസായ മന്ത്രാലയം, സ്റ്റീൽ മന്ത്രാലയം: എച്ച്‌ഡി കുമാരസ്വാമി

ന്യൂനപക്ഷകാര്യ മന്ത്രാലയം: രവ്‌നീത് സിംഗ് ബിട്ടു

ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം: ജ്യോതിരാദിത്യ സിന്ധ്യ

ടെക്സ്റ്റൈൽ മന്ത്രാലയം: ഗിരിരാജ് സിംഗ്

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം: പ്രഹ്ലാദ് ജോഷി

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം: ഹർദീപ് സിങ് പുരി

കൊമേഴ്‌സ് & ഇന്‍ഡസ്ട്രി മന്ത്രാലയം: പിയുഷ് ഗോയല്‍

മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം: ജിതന്‍ റാം മാഞ്ചി

പഞ്ചായത്ത് രാജ് മന്ത്രാലയം, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി, ഡയറിയിങ് മന്ത്രാലയം: ലലന്‍ സിംഗ് (രാജീവ് രഞ്ജന്‍ സിംഗ്)

തുറമുഖ, ഷിപ്പിങ്, വാട്ടര്‍വേയ്‌സ് മന്ത്രാലയം: സര്‍ബാനന്ദ സോനോവാള്‍

സാമൂഹ്യനീതി മന്ത്രാലയം: ഡോ. വീരേന്ദ്ര കുമാര്‍

ട്രൈബല്‍ അഫയേഴ്‌സ്: ജുവല്‍ ഓറം

കോള്‍ & മൈന്‍സ് മന്ത്രാലയം: ജി. കിഷന്‍ റെഡ്ഢി

 

Advertisment