സന്ദേശ്ഖലിയിലേക്ക് സിബിഐ; അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ! പശ്ചിമ ബംഗാളിനെ പിടിച്ചുകുലുക്കിയ കേസ് സിബിഐ അന്വേഷിക്കുന്നത് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം; ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പീഡന പരാതി നൽകിയ സന്ദേശ്ഖലിയിലെ ഒരു കൂട്ടം സ്ത്രീകളുടെ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.  പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം.

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
calcutta high court

കൊൽക്കത്ത: സന്ദേശ്ഖലിയിലെ  ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമക്കേസുകളും സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

Advertisment

പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പീഡന പരാതി നൽകിയ സന്ദേശ്ഖലിയിലെ ഒരു കൂട്ടം സ്ത്രീകളുടെ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.  

Advertisment