കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ രൂ​പ​യി​ൽ നി​ന്ന് നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സ്. അ​തി​നു​ള്ള ആ​ലോ​ച​ന​യു​ടെ ഒ​ന്നാം ഘ​ട്ടം ക​ഴി​ഞ്ഞു​വെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ർ​ഷ ഭാ​ര​ത പൈ​തൃ​ക​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഒ​ന്നു​ര​ണ്ട് ചി​ഹ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ബ്രി​ട്ടാ​സ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ബ്രി​ട്ടാ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

New Update
john britas3

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ രൂ​പ​യി​ൽ നി​ന്ന് നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സ്. 

Advertisment

അ​തി​നു​ള്ള ആ​ലോ​ച​ന​യു​ടെ ഒ​ന്നാം ഘ​ട്ടം ക​ഴി​ഞ്ഞു​വെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ർ​ഷ ഭാ​ര​ത പൈ​തൃ​ക​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഒ​ന്നു​ര​ണ്ട് ചി​ഹ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ബ്രി​ട്ടാ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

ഒ​രു​പ​ക്ഷേ ഈ ​പ്രി​യ​ങ്ക ഗാ​ന്ധി​യും കൂ​ട്ട​രും മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​ൻ രൂ​പ‍​യി​ൽ​നി​ന്നും നീ​ക്കി​യ​ശേ​ഷ​മു​ള്ള ചാ​യ സ​ൽ​ക്കാ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​മാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ൻ വി​ചാ​രി​ക്കു​ന്ന​തെ​ന്നും ബ്രി​ട്ടാ​സ് വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ 50 കോ​ടി വ​രു​ന്ന പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ തെ​രു​വി​ലാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് ബി​ൽ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ന് പ്രി​യ​ങ്ക പോ​യ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഏ​റ്റ തീ​രാ​ക​ള​ങ്ക​മാ​ണെ​ന്നും ബ്രി​ട്ടാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment