/sathyam/media/media_files/oQ0FDWniKp7QP4z1QUbW.jpg)
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി കേന്ദ്രസര്‍ക്കാര്‍ 1,78,173 കോടി രൂപ അനുവദിച്ചു. ഒക്ടോബറിലെ പതിവ് ഗഡുവിന് പുറമെ 89,086.50 കോടി രൂപയുടെ മുൻകൂർ ഗഡുവും ഉൾപ്പെടുന്നു.
“വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധന ചെലവ് ത്വരിതപ്പെടുത്തുന്നതിനും ക്ഷേമ ചെലവുകൾക്ക് ധനസഹായം നൽകുന്നതിനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനാണ് ഈ വിതരണം''-കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിന് 3,430 കോടി രൂപയാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഉത്തര്‍പ്രദേശിനാണ് 31,962 കോടി രൂപ.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് (എല്ലാം കോടിയില്‍):
ആന്ധ്രാപ്രദേശ്-7,211
അരുണാചല്‍ പ്രദേശ്-3,131
അസം-5,573
ബിഹാര്‍-17,921
ചത്തീസ്ഗഡ്-6,070
ഗോവ-688
ഗുജറാത്ത്-6,197
ഹരിയാന-1,947
ഹിമാചല്‍ പ്രദേശ്-1,479
ജാര്‍ഖണ്ഡ്-5,892
കര്‍ണാടക-6,498
മധ്യപ്രദേശ്-13,987
മഹാരാഷ്ട്ര-11,255
മണിപ്പുര്‍-1,276
മേഘാലയ-1,367
മിസോറാം-891
നാഗാലാന്‍ഡ്-1,014
ഒഡീഷ-8,068
പഞ്ചാബ്-3,220
രാജസ്ഥാന്‍-10,737
സിക്കിം-691
തമിഴ്‌നാട്-7,268
തെലങ്കാന-3,745
ത്രിപുര-1,261
ഉത്തരാഖണ്ഡ്-1,992
പശ്ചിമ ബംഗാള്‍-13,404