/sathyam/media/media_files/eTr0onEtdOpygxYrwZEE.jpg)
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായി സോറനും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. ബാബുലാൽ മറാണ്ടി, ശിവരാജ് സിംഗ് ചൗഹാൻ, ഹിമന്ത ബിശ്വ ശർമ്മ, മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മുന്‍ ജെഎംഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
67 കാരനായ ചമ്പായി രണ്ട് ദിവസം മുമ്പ് സംസ്ഥാന നിയമസഭയിലെ എംഎൽഎ സ്ഥാനവും ജാർഖണ്ഡ് മന്ത്രിസഭയിലെ മന്ത്രി സ്ഥാനവും രാജിവച്ചിരുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തന ശൈലിയിലും അതിൻ്റെ നയങ്ങളിലും മനംനൊന്ത് താൻ രാജിവെക്കാൻ നിർബന്ധിതനായെന്ന് ചൂണ്ടിക്കാട്ടി ജെഎംഎം മേധാവി ഷിബു സോറന് ചമ്പായി കത്ത് അയച്ചിരുന്നു.
ജാര്‍ഖണ്ഡിന് വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും, തനിക്ക് കുടുംബം പോലെയായിരുന്ന ജെഎംഎമ്മില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.