/sathyam/media/media_files/yRwMdTrUuJ8JtiCAweDA.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചത് നാലു പേര്‍. 20 പേര്‍ക്ക് പരിക്കേറ്റു. അപകടകാരണം അധികൃതര്‍ അന്വേഷിച്ച് വരികയാണ്.
അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും 11 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് 2.35 ഓടെയാണ് ചണ്ഡീഗഢ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
40 അംഗ മെഡിക്കൽ സംഘവും 15 ആംബുലൻസുകളും സ്ഥലത്തുണ്ടെന്നും കൂടുതൽ മെഡിക്കൽ ടീമുകളും ആംബുലൻസുകളും അവിടേക്ക് എത്തിക്കുന്നുണ്ടെന്നും ഉത്തർപ്രദേശ് ദുരിതാശ്വാസ കമ്മീഷണർ ജി.എസ്.നവീൻ കുമാർ പറഞ്ഞു.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ഗോണ്ട: 8957400965, ലഖ്‌നൗ: 8957409292, കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍: 9957555984, ഫുർകേറ്റിംഗ് (FKG): 9957555966, മരിയാനി (MXN): 6001882410, സിമാൽഗുരി (SLGR): 8789543798, Tinsukia (NTSK): Dib7959595959 55960.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
12553 - സഹർസ ന്യൂഡൽഹി വൈശാലി എക്സ്പ്രസ്
12557 - സപ്ത് ക്രാന്തി എക്സ്പ്രസ്
13019 - ഹൗറ കാത്ഗോദം ബാഗ് എക്സ്പ്രസ്
15273 - റക്സോൾ ആനന്ദ് വിഹാർ സത്യാഗ്രഹ എക്സ്പ്രസ്
12565 - ദർഭംഗ ന്യൂഡൽഹി ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ്
12555 - ഗോരഖ്പൂർ ഭട്ടിൻഡ ഗോരഖ്ധാം എക്സ്പ്രസ്
15707 - കതിഹാർ അമൃത്സർ അമ്രപാലി എക്സ്പ്രസ്
14673 - ജയ്നഗർ അമൃത്സർ ഷാഹിദ് എക്സ്പ്രസ്
15273 - റക്സോൾ ആനന്ദ് വിഹാർ ടെർമിനൽ സത്യാഗ്രഹ എക്സ്പ്രസ്
15653 - ഗുവാഹത്തി ജമ്മു താവി അമർനാഥ് എക്സ്പ്രസ്
റദ്ദാക്കിയ ട്രെയിനുകൾ
5094 - ഗോണ്ട ഗോരഖ്പൂർ പാസഞ്ചർ ട്രെയിൻ
5031 - ഗോണ്ട ഗോരഖ്പൂർ പാസഞ്ചർ ട്രെയിൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us