ച​ന്ദ്ര​യാ​ന്‍ 3 ചന്ദ്രനരികിലേക്ക്; അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ല്‍ വി​ജ​യം, ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പേ​ട​കം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം ക​ട​ക്കും

ചന്ദ്രനിൽ നിന്നു നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
ബാഹുബലിക്കും ആർ.ആർ.ആറിനും ചെലവായ തുകപോലുമില്ല ചന്ദ്രയാൻ-3 ദൗത്യത്തിന്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ഉറ്റുനോക്കി ലോകം. ആകെ ചെലവ് 615കോടി. ഗുണമേന്മ കുറയ്ക്കാതെ ചെലവു ചുരുക്കാനും ശാസ്ത്രജ്ഞർ തലപുകച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമ്മിച്ച് ചന്ദ്രയാന്റെ വിജയത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും

ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​യാ​ന്‍ 3 വി​ജ​യ​കരമായി മറ്റൊരുഘട്ടം കൂടി കടന്നതായി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. പേ​ട​കം ച​ന്ദ്ര​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്ത​താ​യും ദൗ​ത്യ​ത്തി​ന്‍റെ അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​ക​ര​മാ​യി നി​ര്‍​വ​ഹി​ച്ച​താ​യും ഐ​എ​സ്ആ​ര്‍​ഒ വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പേ​ട​കം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Advertisment

ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരും. ചന്ദ്രനിൽ നിന്നു നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ഓ​ഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. 

ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് സോഫ്റ്റ് ലാൻഡിങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്. പ്രതീക്ഷയോടെയാണ് രാജ്യം ഓ​ഗസ്റ്റ് 23ലേക്ക് ഉറ്റുനോക്കുന്നത്. 

Advertisment