നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/fsCXEzFSGdekcJCdbw1w.jpg)
റായ്പുര്‍: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു.
Advertisment
ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us