ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/MCr7ZfraVi7GTlfnAm88.jpg)
മുംബൈ: ജയ ഷെട്ടി കൊലപാതകക്കേസില്‍ പ്രതി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2001ലാണ് ഹോട്ടലുടമ ജയ ഷെട്ടി കൊല്ലപ്പെട്ടത്. കേസിൽ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി എ എം പാട്ടീലാണ് ശിക്ഷ വിധിച്ചത്.
Advertisment
സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമയായിരുന്നു ജയ ഷെട്ടി. ഗുണ്ടാ പിരിവ് നൽകാത്തതിന് 2001 മെയ് 4 ന് ഹോട്ടലിനുള്ളിൽ ഛോട്ടാ രാജന്റെ ഗുണ്ടാസംഘത്തിലെ രണ്ട് അംഗങ്ങൾ ജയ ഷെട്ടിയെ വെടിവച്ചു കൊന്നു.
ഭീഷണിയെത്തുടർന്ന് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുമ്പ് ഇയാളുടെ സുരക്ഷ പിൻവലിച്ചിരുന്നു. ഛോട്ടാ രാജൻ നിലവില്‍ തിഹാര്‍ ജയിലിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us