/sathyam/media/media_files/DRA3e1XyTb1u26zWApiM.jpg)
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലഗി ദാദിയാത്തിലെ വസ്തുവകകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയര്‍ന്നതായും അധികൃതര്‍. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്‌സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us