ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി ഡല്‍ഹിയിലെത്തിയിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന കേരള ഹൗസില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല. അദ്ദേഹം ഉടന്‍ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇന്ന് രാത്രി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങില്‍ പങ്കെടുത്തു.