/sathyam/media/media_files/2025/12/02/dr-a-chellakumar-adv-mathew-antony-vincent-pala-sadhiarani-sagma-winnerson-d-sagma-2025-12-02-15-54-50.jpg)
ഷില്ലോങ്ങ്: മേഘാലയയില്‍ ശക്തമായ തിരിച്ചു വരവിനു ഒരുങ്ങി കോണ്‍ഗ്രസ്. മേഘാലയയിലെ മാറ്റങ്ങള്‍ പാര്‍ട്ടിക്ക് വടക്കുകിഴക്കന്‍ മേഖലയില്‍ വലിയ സ്വാധീനമാണു സൃഷ്ടിക്കുന്നത്. ഗാരോഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന് തയാറെടുക്കുന്ന കോണ്‍ഗ്രസിന് സംസ്ഥാനത്തെ വലിയ മാറ്റങ്ങള്‍ ഊര്‍ജം പകരുന്നതാണ്.
രംഗ്സകോണയിലും ഗാംബെഗ്രെയിലും നടന്ന ചടങ്ങില്‍ അയ്യായിരത്തില്‍ അധികം ആളുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തുന്നതിന് ഗാരോ ഹില്‍സില്‍ സാക്ഷ്യം വഹിച്ചു.
ടിഎംസിയുടെ ഏക സിറ്റിങ്ങ് വനിതാ എംഡിസിയും മുന്‍ എംഎല്‍എമായ സദ്യാറാണി സാങ്, ബിജെപിയില്‍ നിന്നുള്ള മുന്‍ എംഎല്‍എ വിന്നര്‍സം സാങ്മ എന്നിവര്‍ കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖരാണ്.
മേഘാലയയുടെ എഐസിസി ചുമതലയുള്ള ഡോ. എ. ചെല്ലകുമാര്‍, എംപിസിസി പ്രസിഡന്റ് വിന്‍സെന്റ് പാല, ഗാരോ ഹില്‍സ് എംപി സാലെങ് സാങ്മ, എഐസിസി ജോയിന്റ് സെക്രട്ടറിയും ഇന്‍ ചാര്‍ജുമായ അഡ്വ. മാത്യു ആന്റണി, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തന ശൈലിയില്‍ കൊണ്ടുവന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. അതേസമയം സ്വന്തം കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുകയും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുക എന്ന വലിയ ലക്ഷ്യത്തിനായി അണിനിരക്കുകയും ചെയ്യുന്നു.
/filters:format(webp)/sathyam/media/media_files/2025/12/02/mathew-antony-2025-12-02-16-00-32.jpg)
മേഘാലയയിലെ മാറ്റങ്ങള്‍ പാര്‍ട്ടിക്ക് വടക്കുകിഴക്കന്‍ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതാണെന്നു മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവയുടെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us