10 വര്‍ഷം കഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റുകള്‍ നേടാനാകില്ല; പരാജയപ്പെട്ടവരെ പരിഹസിക്കാനില്ലെന്ന് മോദി

തങ്ങള്‍ തോറ്റിട്ടില്ല. പരാജയപ്പെട്ടവരെ പരിഹസിക്കുന്നില്ല. തോറ്റവരെ കളിയാക്കുന്ന വൈകൃതം തങ്ങള്‍ക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.  മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ കുറച്ച് സീറ്റുകൾ മാത്രമാണ് അവര്‍ക്ക് ലഭിച്ചതെന്നും മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
pm-narendra-modi-claims-congress-contesting-lok-sabha-elections-2024-with-two-strategies-they-are

ന്യൂഡല്‍ഹി: കോൺഗ്രസിന് 100 സീറ്റുകൾ കടക്കാനായില്ലെന്നും മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ കുറച്ച് സീറ്റുകൾ മാത്രമാണ് അവര്‍ക്ക് ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ തോറ്റിട്ടില്ല. പരാജയപ്പെട്ടവരെ പരിഹസിക്കുന്നില്ല. തോറ്റവരെ കളിയാക്കുന്ന വൈകൃതം തങ്ങള്‍ക്കില്ലെന്നും മോദി പറഞ്ഞു. 

Advertisment

"10 വര്‍ഷം കഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റുകള്‍ നേടാനാകില്ല. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ അത്രയും സീറ്റ് പോലും 2014, 2019, 2024 തിരഞ്ഞെടുപ്പുകൾ ഒരുമിച്ച നോക്കിയാലും കോൺഗ്രസിന് ലഭിച്ചില്ല. ഇന്ത്യാ സഖ്യത്തിലെ ആളുകൾ നേരത്തെ സാവധാനത്തിൽ മുങ്ങുന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ അവർ വേഗത്തിൽ മുങ്ങാൻ പോകുകയാണ്", മോദി പറഞ്ഞു.

Advertisment