ബെംഗളൂരു: ദേശീയ പതാക കൈയില്‍ പിടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴിച്ചുമാറ്റുന്നതിന്റെ വീഡിയോ വിവാദമാകുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. സിദ്ധരാമയ്യയുടെ ഷൂ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴിച്ചുമാറ്റുന്നതിനിടെ ഒരു കൈയ്യില്‍ ദേശീയ പതാക പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സുരക്ഷാസംഘത്തിലൊരാള്‍ പതാക വാങ്ങുകയായിരുന്നു.
സംഭവം അപമാനകരമാണെന്നും, കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ഇത് കാണിക്കുന്നതെന്നും മുതിര്‍ന്ന ബിജെപി നേതാവ് പൊങ്കുലേട്ടി സുധാകര്‍ റെഡ്ഡി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.