തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധമിരമ്പി; കവരത്തിയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം കേന്ദ്രസർക്കാരിന് താക്കീതായി മാറി; പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു

New Update
protest against bjp govenment

കവരത്തി: രാജ്യ വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ലക്ഷദ്വീപിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.  

Advertisment

രാജ്യത്തിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരൻ്റെ ജീവിത നിലവാരം ഉയർത്താൻ കോൺഗ്രസ് സർകാർ ആവിഷ്കരിച്ച മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാവിന്റെ പേര് മാറ്റി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന മോദി സർക്കാരിൻ്റെ നയത്തിനെതിരായ താക്കീതാണ് പ്രതിഷേധത്തിൽ അരങ്ങേറിയതെന്ന് നേതാക്കൾ പറഞ്ഞു. 

ദ്വീപിലാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്, സബ് കളക്ടർ ഓഫീസ് തുടങ്ങി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചത് നീതി കേടാണെന്നും മഹാത്മാ ഗാന്ധിയോട് കേന്ദ്ര സർക്കാരിന് എന്താണിത്ര വൈരാഗ്യമെന്നും നേതാക്കൾ ചോദിക്കുന്നു. 

സാധാരണ ജന വിഭാഗങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയ സർക്കാരായി മോദി സർക്കാർ മാറിയെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

Advertisment