ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/X7Z0v3kFv6YEfnG8Mzy8.jpg)
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. തങ്ങള്‍ക്ക് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
Advertisment
നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ ദേശീയ കൺവീനറാക്കാൻ വിസമ്മതിച്ചവർ ഇപ്പോൾ നിതീഷിനെ പ്രധാനമന്ത്രിയാക്കാനുള്ള വാഗ്ദാനങ്ങൾ നടത്തുന്നുവെന്നായിരുന്നു ത്യാഗിയുടെ ആരോപണം. ഇന്ത്യാ മുന്നണിയിലെ കോൺഗ്രസും മറ്റ് പാർട്ടികളും നിതീഷ് കുമാറിനോട് മോശമായി പെരുമാറുന്നുവെന്നും ത്യാഗി ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us