/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഇടത് മുന്നണിയുമായുള്ള സഖ്യ ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് നേതാക്കൾ നൽകുന്ന വിവരം.
ഒറ്റയ്ക്ക് മത്സരിക്കുന്നത് സംഘടനാ പരമായി ഗുണം ചെയ്യുമെന്നാണ് പിസിസിയുടെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യങ്ങളിൽ വിശദമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് ഹൈക്കമാൻഡ് നിലപാട്.
ജനുവരി 17 ന് മുതിർന്ന നേതാക്കൾ യോഗം ചേർന്ന് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. പതിനെട്ടിന് തന്നെ സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗവും ചേർന്നേക്കും.
അതേസമയം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഏറ്റ് മുട്ടുന്ന പശ്ചിമ ബംഗാളിൽ പരമാവധി വോട്ട് നേടാനാണ് ഇടത് പാർട്ടികളുടെ ശ്രമം.
കോൺഗ്രസിനെ ഒപ്പം നിർത്തണമെന്ന അഭിപ്രായം ചില ഇടത് നേതാക്കൾക്കുണ്ട്. എന്നാൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി ചർച്ച നടത്താൻ താല്പര്യം കാട്ടുന്ന ഇടത് മുന്നണി കോൺഗ്രസിനെ പരിഗണിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾക്ക് പരാതിയുണ്ട്.
എന്നാൽ സഖ്യം വേണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡാകും അന്തിമ തീരുമാനമെടുക്കുക എന്നാണ് നേതാക്കൾ നൽകുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us