New Update
/sathyam/media/media_files/EYvNviDCyqQfwrxLsuid.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ ബിജെപി നേതാവ് നടത്തിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂര്‍ നല്‍കിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാര്‍ ചൂണ്ടിക്കാട്ടി.
Advertisment
2018ൽ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് തരൂര്‍ വിവാദപരാമര്‍ശം നടത്തിയത്. മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടതായി തരൂര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തരൂരിൻ്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തരൂർ കോടിക്കണക്കിന് ശിവഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് രാജീവ് ബബ്ബർ പറഞ്ഞു.