New Update
/sathyam/media/media_files/tNpkzfQ5tvGoSlZIUPNA.jpg)
ന്യൂഡല്‍ഹി: കാനഡയിൽ പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഖാലിസ്ഥാനി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.
Advertisment
ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സിപിഎം പിബി പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ സർക്കാരിൻ്റെ വിവിധ ഔദ്യോഗിക അധികാരികൾ ചുമത്തിയ ആരോപണങ്ങൾ കേന്ദ്രം തള്ളി. ലോറൻസ് ബിഷ്‌ണോയി ക്രിമിനൽ സംഘത്തിൻ്റെ പങ്കിനെക്കുറിച്ചുള്ള ആരോപണമുൾപ്പെടെയുള്ള ഈ വിഷയങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പിബി വ്യക്തമാക്കി.