New Update
/sathyam/media/media_files/ohVQ8shRppqwtDOZTfXj.jpg)
കൊല്‍ക്കത്ത: ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ഭ്രത്യ ബസു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഗവർണർ സി.വി ആനന്ദബോസ് നിര്‍ദ്ദേശിച്ചു.
Advertisment
ഗൂർ ബം​ഗ സർവകലാശാലയിൽ മന്ത്രി രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. മാര്‍ച്ച് 30നാണ് എംപിമാരും എംഎല്‍എമാരും മറ്റു രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ സര്‍വകലാശാല വളപ്പില്‍ യോഗം ചേര്‍ന്നത്. ബസുവിന്റെ നടപടി സര്‍വകലാശാലയുടെ അന്തസ് നശിപ്പിക്കുന്നതാണെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us