സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡി.​രാ​ജ തുടരും. പ്രായപരിധിയിൽ ഇളവ്, കേരളത്തിൽനിന്ന് 2 പേർ സെക്രട്ടേറിയറ്റിൽ

New Update
d.raja25-9-25

ച​ണ്ഡി​ഗ​ഡ്:സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡി.​രാ​ജ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. 75 വ​യ​സ് പ്രാ​യ​പ​രി​ധി ക​ട​ന്ന രാ​ജ​യ്ക്ക് ഇ​ള​വു ന​ല്‍​കി​യാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്. 

Advertisment

രാ​ജ​യെ കൗ​ൺ​സി​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ഡ​ൽ​ഹി ഘ​ട​ക​ങ്ങൾ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത് അ​സാ​ധ​ര​ണ​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. 


കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സ്, ആ​ര്‍.​ല​താ​ദേ​വി, വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


പ്രാ​യ​പ​രി​ധി മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ ത​ന്നെ നി​ര​വ​ധി പേ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് രാ​ജ​യ്ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

കെ. ​പ്ര​കാ​ശ്ബാ​ബു​വും പി.​സ​ന്തോ​ഷ് കു​മാ​റും കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി. സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കേ​ര​ള​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​നാ​ൽ ബി​നോ​യ് വി​ശ്വം കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് സ്വ​യം ഒ​ഴി​ഞ്ഞു.

Advertisment