ഹരിയാനയില്‍ കോണ്‍ഗ്രസിന് ചതി ആം ആദ്മി വകയോ ? ആം ആദ്മിയും ബിഎസ്‌പിയും ഒറ്റയ്ക്ക് മല്‍സരിച്ച് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചപ്പോള്‍ മൂന്നാം വട്ടവും നേട്ടം കൊയ്ത് ബിജെപി

സംസ്ഥാനത്ത് വ്യാപകമായി വോട്ട് വിഹിതമുള്ള പാര്‍ട്ടിയായിരുന്നു ആം ആദ്മി. അവസാനം വരെ സഖ്യത്തിന് കോണ്‍ഗ്രസും ഒരുക്കമായിരുന്നു. എന്നാല്‍ ജയിലില്‍ വച്ചാണ് ഹരിയാനയില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുന്നത്.

New Update
rahul gandhi aravind kejriwal
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: ഹരിയാനയില്‍ ഇന്ത്യ സഖ്യത്തെ ചതിച്ചത് ആം ആദ്മിയോ ? കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഉയരുന്ന ചോദ്യം അതാണ്.

Advertisment

കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാകെ ആം ആദ്മിയും ബിഎസ്‌പിയുമൊക്കെ ഒറ്റയ്ക്ക് മല്‍സരിച്ചപ്പോള്‍ പ്രതിപക്ഷ വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിക്കുകയായിരുന്നു. അതിന്‍റെ നേട്ടമാണ് മൂന്നാം വട്ടവും ബിജെപി ഭരണം നേടിയത്.

സംസ്ഥാനത്ത് വ്യാപകമായി വോട്ട് വിഹിതമുള്ള പാര്‍ട്ടിയായിരുന്നു ആം ആദ്മി. അവസാനം വരെ സഖ്യത്തിന് കോണ്‍ഗ്രസും ഒരുക്കമായിരുന്നു. എന്നാല്‍ ജയിലില്‍ വച്ചാണ് ഹരിയാനയില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുന്നത്.

അതിന്‍റെ പിറ്റേ ദിവസം അദ്ദേഹം സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. കെജരിവാളിന്‍റെ മോചനത്തെ ഇതുമായി കൂട്ടി വായിക്കാം എന്ന വിലയിരുത്തലുകളാണ് കോണ്‍ഗ്രസിന്‍റേത്.

ഹരിയാനയില്‍ മഹാഭൂരിപക്ഷത്തോടെയുള്ള വിജയമായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. 55 സീറ്റുകളില്‍ കുറയാതെ ഉറപ്പിച്ചിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് വോട്ടെണ്ണലിന്‍റെ രണ്ടാം ഘട്ടം മുതലുള്ള പിന്നോക്കം പോക്ക്. 

Advertisment