ഹരിയാനയിലെ തിരിച്ചടിയോടെ 'അടുത്തത് കോണ്‍ഗ്രസ് ' എന്ന ദേശീയ തലത്തിലെ ട്രെന്‍ഡിന് മങ്ങല്‍ ! ആശ്വാസമായത് മോദിയ്ക്കും. വിജയത്തിന്‍റെ ചേരുവകളെക്കുറിച്ച് ഇനിയും പഠിക്കാതെ കോണ്‍ഗ്രസ് !

കോണ്‍ഗ്രസിനാണെങ്കില്‍ ഏറ്റവും വലിയ പ്രതീക്ഷകളായിരുന്നു ഇരു സംസ്ഥാനങ്ങളും. ജമ്മു - കാശ്മീരില്‍ ഭരണം പിടിക്കാനായത് ആശ്വാസമാണെങ്കിലും കോണ്‍ഗ്രസിന്‍റെ സീറ്റെണ്ണം ആറില്‍ ഒതുങ്ങി.

New Update
rahul gandhi narendra modi-2
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: വീണ്ടും അധികാരത്തിലെത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കഴിഞ്ഞത് ജമ്മു - കാശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് പ്രകടനങ്ങളിലൂടെയാണ്.


Advertisment

കോണ്‍ഗ്രസിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ് ഈ തിരിച്ചടി. ഹരിയാനയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നിടത്ത് മൂന്നാം തവണയും ഭരണം നഷ്ടമായി. ജമ്മു - കാശ്മീരില്‍ ഭരണം കിട്ടിയില്ലെങ്കിലും ജമ്മു തൂത്തുവാരി ബിജെപി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.


ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതീക്ഷകളും തകര്‍ത്താണ് ബിജെപി കേവല ഭൂരിപക്ഷവും കടന്ന് സീറ്റെണ്ണം അമ്പതിനടുത്തെത്തി നില്‍ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബിജെപിയെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നവയല്ല.

കോണ്‍ഗ്രസിനാണെങ്കില്‍ ഏറ്റവും വലിയ പ്രതീക്ഷകളായിരുന്നു ഇരു സംസ്ഥാനങ്ങളും. ജമ്മു - കാശ്മീരില്‍ ഭരണം പിടിക്കാനായത് ആശ്വാസമാണെങ്കിലും കോണ്‍ഗ്രസിന്‍റെ സീറ്റെണ്ണം ആറില്‍ ഒതുങ്ങി.

ഹരിയാനയില്‍ ഏക ആശ്വാസം വോട്ട് വിഹിതത്തില്‍ ഭരണം പിടിച്ച ബിജെപിക്കൊപ്പമെത്തി എന്നതാണ്. ബിജെപി 39.91 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിനും കിട്ടി 39.10 ശതമാനം വോട്ട്.


കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മിന്നുന്ന പ്രകടനത്തിന്‍റെ തിളക്കം അല്പമൊന്നു കുറഞ്ഞു. ഇനി വരുന്ന ജാര്‍ഘണ്ട്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ആകും.


അടുത്തത് കോണ്‍ഗ്രസ് എന്ന പ്രതീതിയില്‍ നിന്ന് ദേശീയ തലത്തില്‍ അല്പം പിന്നോട്ട് സംഭവിച്ചിരിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ ക്ഷീണം. അതാണ് ബിജെപിയുടെ നേട്ടവും. 

വിജയിക്കണമെങ്കില്‍ സംസ്ഥാനങ്ങളില്‍ ജനപ്രീതിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നീങ്ങുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന ഗുണപാഠം കോണ്‍ഗ്രസ് എന്നേ മനസിലാക്കേണ്ടിയിരിക്കുന്നു.

Advertisment