ഭൂട്ടാനിൽ നിർണായക നീക്കവുമായി ഇന്ത്യ. ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമ്മിച്ചു

ഭൂട്ടാനിലെ ജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ റോഡ്.

New Update
images(1576)

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ 2017 ൽ സംഘർഷമുണ്ടായ ദോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്തുന്നതിന് ഇന്ത്യ റോഡുകൾ നിർമ്മിക്കുന്നു. 

Advertisment

ഭൂട്ടാനിൽ ഇതിൻ്റെ ഭാഗമായി നിർമിച്ച റോഡിലൂടെ സാധനങ്ങൾ വേഗത്തിലെത്തിക്കാനും സൈനിക നീക്കം എളുപ്പത്തിൽ സാധ്യമാക്കാനുമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂട്ടാനിലെ ഹാ താഴ്‌വരയെ 21 കിലോമീറ്റർ അകലെയുള്ള ദോക്‌ലാമിനെയും ബന്ധിപ്പിച്ചുള്ള റോഡാണ് ഭൂട്ടാനിൽ നിർമിച്ചിരിക്കുന്നത്. 254 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം. 

ഈ റോഡ് ഭൂട്ടാൻ പ്രധാനമന്ത്രി തോഗ്‌ബയ് ഷെറിങ് ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെ ജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ റോഡ്.

തിബറ്റിലെ ചുംബി താഴ്വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ഈ താഴ്വരയിൽ ചൈന സ്വന്തം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇനി ഭൂട്ടാൻ സൈന്യത്തിനും ഇവിടേക്ക് എത്താനാവും. 

ചരക്കുനീക്കത്തിനും ഈ റോഡുകൾ ഏറെ ഉപകാരപ്രദമാണ്. ഭൂട്ടാനാണ് ഈ റോഡ് ആവശ്യമെങ്കിലും ഭാവിയിൽ ഈ മേഖലയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഇന്ത്യയ്ക്ക് ഈ റോഡുകൾ ഉപയോഗിക്കാനാവും.

Advertisment