ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സന്ദീപ് ദീക്ഷിതിനെ ന്യൂഡല്‍ഹി സീറ്റില്‍ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ സീറ്റില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനും ബിജെപിയുടെ മുതിര്‍ന്ന നേതാവ് പ്രവേഷ് വര്‍മ്മയ്ക്കും എതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
സന്ദീപ് ദീക്ഷിതിന് ഈ സീറ്റ് പ്രധാനമാണ്. കാരണം അദ്ദേഹത്തിന്റെ അമ്മയും മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് ഈ സീറ്റില്‍ നേരത്തെ വിജയിച്ചിരുന്നു
സന്ദീപ് ദീക്ഷിതിനെ സംബന്ധിച്ചിടത്തോളം ന്യൂഡല്‍ഹി സീറ്റിലെ തിരഞ്ഞെടുപ്പ് വെല്ലുവിളി വ്യക്തിപരമായ മാത്രമല്ല, രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്.
2008ല്‍ ഈ സീറ്റ് നിലവില്‍ വന്നപ്പോള്‍ ഷീല ദീക്ഷിത് ഇവിടെ വിജയിച്ചിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് സന്ദീപ് ദീക്ഷിത് സാമൂഹിക വികസനവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു
'സിഗ്‌നല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഏജന്‍സി' എന്ന സാമൂഹിക വികസന ഗ്രൂപ്പിന്റെ തലവനായിരുന്നു അദ്ദേഹം. സോനിപത്തിലെ ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.