ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാര്‍ വ്യക്തമാക്കി. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവര്‍ക്ക് കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. ബിജെപിക്ക് അവരുടെ ബലഹീനത മനസിലായിക്കഴിഞ്ഞുവെന്നും ശിവകുമാര്‍ പറഞ്ഞു.