മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി താ​ൻ വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യും.  മു​ഖ്യ​മ​ന്ത്രി ആ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഇല്ല. പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്  : ഡി.കെ ശിവകുമാർ

പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. എ​ന്ത് തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കും.

New Update
dk-shivkumar

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. 

Advertisment

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി താ​ൻ വാ​ശി പി​ടി​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യു​മെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Untitleddarr

"മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കി​ല്ല. 

എ​നി​ക്ക് ഉ​ട​നെ മു​ഖ്യ​മ​ന്ത്രി ആ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഒ​ന്നു​മി​ല്ല. 

പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. എ​ന്ത് തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കും.'-​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന ഒ​രു നി​ർ​ദേ​ശ​ത്തോ​ടും താ​ൻ യോ​ജി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. 

ത​നി​ക്ക് ഒ​രു സ​മു​ദാ​യം മാ​ത്ര​മെ ഉ​ള്ളു അ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment