/sathyam/media/media_files/2025/07/26/untitleddarrkarnataka-2025-07-26-13-05-27.jpg)
ബംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. എന്നാല്‍ താന്‍ പാര്‍ട്ടി നേതൃനിരയില്‍ തുടരുമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
അഞ്ചര വര്‍ഷത്തിലേറെയായി താന്‍ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു. 'എല്ലാകാലത്തേക്കും ഈ പദവിയില്‍ തുടരാന്‍ എനിക്ക് കഴിയില്ല.
/filters:format(webp)/sathyam/media/media_files/2024/12/02/15r0CRKSWgqFHbI1DhsG.jpg)
ഈ പദവിയില്‍ എത്തിയിട്ട് മാര്‍ച്ചില്‍ ആറുവര്‍ഷമാകും. എല്ലാവര്‍ക്കും അവസരം നല്‍കണം. ഞാന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും ' ശിവകുമാര്‍ പറഞ്ഞു.
2020 മെയ് മാസത്തില്‍ കര്‍ണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ നിയമിതനായത്.
2023 മെയ് മാസത്തില്‍ ഉപമുഖ്യമന്ത്രിയായപ്പോള്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു,
എന്നാല്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭ്യര്‍ഥന മാനിക്കുകയായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us