Advertisment

പാകിസ്ഥാൻ അതിർത്തിയിൽ മൂന്നാം കണ്ണ് തുറന്ന് ഇന്ത്യ; ഇസ്രയേൽ സഹായത്തോടെ നിർമ്മിച്ച ദൃഷ്‌‌ടി-10 ഡ്രോൺ കരസേനയുടെ ഭാഗമാവുന്നു; പഞ്ചാബിലെ അതിർത്തികളിൽ സേനയ്ക്ക് ഇനി എളുപ്പത്തിൽ വിവരങ്ങൾ അറിയാം; സൈനികനീക്കം, ആയുധസംഭരണം, വ്യോമാക്രമണം എന്നിവയെല്ലാം മുൻകൂട്ടി അറിയാം ! ദൃഷ്ടി ഡ്രോൺ നിർമ്മിക്കുന്നത് അദാനിയുടെ കമ്പനി; 30,000 അടി ഉയരത്തിൽ 36 മണിക്കൂർ പറന്ന് വ്യോമഭീഷണിയും പ്രതിരോധിക്കും

 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് ദൃഷ്ടി ഡ്രോൺ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഡ്രോൺ ഉപയോഗിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Drishti 10 Drones

ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ മൂന്നാം കണ്ണ് തുറക്കുകയാണ്. ഇസ്രായേലിന്റെ പിന്തുണയോടെ ഇന്ത്യയിൽ നിർമ്മിച്ച ഹെർമിസ്-900 സ്റ്റാർലൈനർ അഥവാ ദൃഷ്‌‌ടി-10 ഡ്രോൺ കരസേനയുടെ ഭാഗമാവുകയാണ്. ഇതോടെ അതിർത്തിയിൽ ഇന്ത്യയുടെ നിരീക്ഷണം അതിശക്തമായി മാറും. അതിർത്തിയിലെ ആയുധസംഭരണം, സൈനിക നീക്കം, നുഴഞ്ഞുകയറ്റം തുടങ്ങിയവയെല്ലാം നിമിഷങ്ങൾക്കകം ഇന്ത്യയ്ക്ക് അറിയാൻ കഴിയും.

Advertisment

മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്കു കീഴിൽ ഇസ്രയേൽ സ്ഥാപനമായ എൽബിറ്റിന്റെ സഹകരണത്തോടെ അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ദൃഷ്ടി ഡ്രോൺ നിർമ്മിച്ചത്. 18 ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ കരസേനയ്ക്ക് ഡ്രോൺ കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ സേനയ്‌ക്ക് മുതൽക്കൂട്ടാകും ദൃഷ്ടി ഡ്രോൺ.

ഈ വർഷം ജനുവരിയിൽ നാവികസേനയ്‌ക്ക് ആദ്യത്തെ ഹെർമിസ്-900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടൻ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്‌ക്കും നാലമത്തേത് കരസേനയ്‌ക്കും ലഭിക്കും. 


ദൃഷ്‌‌ടി ഡ്രോണിന് 30,000 അടി ഉയരത്തിൽ 36 മണിക്കൂർ പറക്കാൻ ശേഷിയുണ്ട്. ഒറ്റയടിക്ക് 2000 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. താണുപറക്കുന്ന ഡ്രോണുകൾ ഹെലികോപ്ടറുകൾ, വിമാനങ്ങൾ എന്നിവയെ കണ്ടെത്തുകയാണ് ജോലി.


 അദാനി ഡിഫൻസ് സിസ്റ്റംസുമായുള്ള കരാർ പ്രകാരം ലഭിക്കേണ്ട രണ്ട് ഡ്രോണുകളിൽ ആദ്യത്തേതാണ് കരസേനയ്‌ക്ക് ഇപ്പോൾ ലഭിക്കുന്നത്.  പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലെ നിരീക്ഷണമാണ് ലക്ഷ്യം. ഹെർമിസ്-900 സീരീസിലെ ആദ്യ ഡ്രോൺ ഇക്കഴിഞ്ഞ ജനുവരിയിൽ നാവികസേനയ്ക്ക് കൈമാറിയിരുന്നു. പോർബന്ദറിൽ വിന്യസിക്കുന്ന നാവികസേനാ ഡ്രോൺ പാകിസ്ഥാനുമായുള്ള സമുദ്രാതിർത്തി പങ്കിടുന്ന മേഖലയിലെ നിരീക്ഷണത്തിനുള്ളതാണ്.

കരസേനയ്‌ക്ക് ശേഷം മൂന്നാമത്തെ ഡ്രോൺ നാവികസേനയ്‌ക്ക് നൽകും. നാലാമത്തേത് കരസേനയ്ക്കുള്ളത്. നിലവിൽ സേനയിലുള്ള ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകളും ഇസ്രയേൽ സാങ്കേതികവിദ്യ പ്രകാരമുള്ളതാണ്. എൽബിറ്റുമായുള്ള അദാനി ഡിഫൻസിന്റെ കരാർ പ്രകാരം 70 ശതമാനം ആഭ്യന്തര ഘടകങ്ങളാണ് ദൃഷ്‌ടി ഡ്രോണിൽ ഉപയോഗിക്കുന്നത്.


 60 ശതമാനത്തിലധികം സംവിധാനങ്ങൾ തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തിൽ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നും നിർബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകൾക്ക് കീഴിലാണ് ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്.


 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് ദൃഷ്ടി ഡ്രോൺ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഡ്രോൺ ഉപയോഗിക്കുന്നത്.  ആളില്ലാ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, റഡാറിൻ്റെ പരിധിയിൽ വരാത്ത തരത്തിൽ താഴ്ന്നുള്ള വ്യോമ ഭീഷണി എന്നിവ അതിവേഗം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ദൃഷ്ടി -10 ഡ്രോണിന് കഴിയും.

Advertisment