റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ ഇ.ഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ്.