അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചത് 3.62 കോടി രൂപ ! ആന്ധ്രയില്‍ 'മുട്ട പഫ്‌സി'ല്‍ രാഷ്ട്രീയപ്പോര്; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് ടിഡിപി

ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് മുട്ട പഫ്‌സിനായി വന്‍തുക ചെലവഴിച്ചെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു

New Update
jagan mohan reddy egg puffs

അമരാവതി: ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ 'പഫ്‌സ്' വിവാദം. ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് മുട്ട പഫ്‌സിനായി വന്‍തുക ചെലവഴിച്ചെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് നടത്തിയ ചിലവുകളെച്ചൊല്ലിയാണ് ടിഡിപി പുതിയ ആരോപണമുയര്‍ത്തുന്നത്.

Advertisment

ആന്ധ്രാപ്രദേശിലെ മുൻ വൈഎസ്ആർസിപി സർക്കാരിനെതിരെ ആഞ്ഞടിച്ച ടിഡിപി, 2019 നും 2024 നും ഇടയിൽ മുൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ മുട്ട പഫ്സിനായി 3.62 കോടി രൂപ ചെലവഴിച്ചുവെന്ന് ആരോപിച്ചു. 

ലഘുഭക്ഷണങ്ങള്‍ക്കായി മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്‍ഷവും ചെലവഴിച്ചത് ശരാശരി 72 ലക്ഷം രൂപയാണെന്നാണ് ആരോപണം. ഈ തുക വച്ച് നോക്കുമ്പോള്‍ പ്രതിദിനം 993 പഫ്‌സുകളും, അഞ്ച് വര്‍ഷത്തിനിടെ 18 ലക്ഷം മുട്ട പഫ്‌സുകളും വാങ്ങേണ്ടിവരുമെന്നുമാണ് ആരോപണം. ആരോപണം വ്യാജമാണെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മറുപടി.

Advertisment