തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം; ഓരോ ഘട്ടത്തിലെയും തീയതികള്‍ എങ്ങനെ ? തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിശദാംശങ്ങള്‍

ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Lok Sabha election dates announcement

ന്യൂഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ്. ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങള്‍ ചുവടെ: 

Advertisment
ഘട്ടങ്ങൾവോട്ടിംഗ് തീയതിസംസ്ഥാനങ്ങളുടെ എണ്ണം
ഘട്ടം 1ഏപ്രിൽ 1921
ഘട്ടം 2ഏപ്രിൽ 2613
ഘട്ടം 3മെയ് 712
ഘട്ടം 4മെയ് 1310
ഘട്ടം 5മെയ് 208
ഘട്ടം 6മെയ് 257
ഘട്ടം 7ജൂൺ 18

ഘട്ടം 1

21 സംസ്ഥാനങ്ങളിലായി 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിമാർച്ച് 20
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിമാർച്ച് 27
സൂക്ഷ്മപരിശോധനമാർച്ച് 28
വോട്ടെടുപ്പ് തീയതിഏപ്രിൽ 19
ഫലംജൂൺ 4

ഘട്ടം 2

13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും.രണ്ടാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിമാർച്ച് 28
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിഏപ്രിൽ 4
സൂക്ഷ്മപരിശോധനഏപ്രിൽ 5
വോട്ടെടുപ്പ് തീയതിഏപ്രിൽ 26
ഫലംജൂൺ 4

ഘട്ടം 3

12 സംസ്ഥാനങ്ങളിലെ 94 ലോക്‌സഭാ മണ്ഡലങ്ങളിലായി മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7ന് നടക്കും. മൂന്നാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിഏപ്രിൽ 12
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിഏപ്രിൽ 19
സൂക്ഷ്മപരിശോധനഏപ്രിൽ 20
വോട്ടെടുപ്പ് തീയതിമെയ് 7
ഫലംജൂൺ 4

ഘട്ടം 4

10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭാ മണ്ഡലങ്ങളിലായി നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13ന് നടക്കും. നാലാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിഏപ്രിൽ 18
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിഏപ്രിൽ 25
സൂക്ഷ്മപരിശോധനഏപ്രിൽ 26
വോട്ടെടുപ്പ് തീയതിമെയ് 13
ഫലംജൂൺ 4

ഘട്ടം 5

എട്ട് സംസ്ഥാനങ്ങളിലെ 49 ലോക്‌സഭാ മണ്ഡലങ്ങളിലായി അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20ന് നടക്കും.  അഞ്ചാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിഏപ്രിൽ 26
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിമെയ് 3
സൂക്ഷ്മപരിശോധനമെയ് 4
വോട്ടെടുപ്പ് തീയതിമെയ് 20
ഫലംജൂൺ 4

ഘട്ടം 6

ഏഴ് സംസ്ഥാനങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലായി ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25ന് നടക്കും.ആറാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിഏപ്രിൽ 29
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിമെയ് 6
സൂക്ഷ്മപരിശോധനമെയ് 7
വോട്ടെടുപ്പ് തീയതിമെയ് 25
ഫലംജൂൺ 4

ഘട്ടം 7

എട്ട് സംസ്ഥാനങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലായി ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഏഴാം ഘട്ടത്തിലെ പ്രധാന തീയതികൾ:

വിജ്ഞാപന തീയതിമെയ് 7
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിമെയ് 14
സൂക്ഷ്മപരിശോധനമെയ് 15
വോട്ടെടുപ്പ് തീയതിജൂൺ 1
ഫലംജൂൺ 4

സംസ്ഥാനം\കേന്ദ്രഭരണപ്രദേശങ്ങള്‍-ഷെഡ്യൂൾ

ഘട്ടംസംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമണ്ഡലങ്ങളുടെ എണ്ണം
ഏപ്രിൽ 19അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി102
ഏപ്രിൽ 26അസം, ബീഹാർ, ഛത്തീസ്ഗഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ89
മെയ് 7അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ജമ്മു കശ്മീർ94
മെയ് 13ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ96
മെയ് 20ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു & കശ്മീർ, ലഡാക്ക്49
മെയ് 25ബീഹാർ, ഹരിയാന, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി57
ജൂൺ 1ബീഹാർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഡ്57

Advertisment