മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ജനവിധി ഇന്നറിയാം. രണ്ടു സംസ്ഥാനങ്ങളിലും അധികാരം പിടിക്കുകയെന്നത് എൻഡിഎക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ പ്രധാനമാണ്. രണ്ടിടത്തും ബിജെപിക്ക് മുൻതൂക്കമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.
എന്നാല്‍ മറ്റ് കക്ഷികള്‍ പ്രവചനങ്ങളെ തള്ളി ജനങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ബിജെപി, കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആകാംക്ഷയിലാണ്. ഇരുകൂട്ടർക്കും അധികാരത്തിനും നിലനിൽപ്പിനുമായുള്ള പോരാട്ടമാണിത്.