വ്യാജ വോട്ടുകള്‍ മുതല്‍ സിസിടിവി ദൃശ്യങ്ങളുടെ അഭാവം വരെ. ബീഹാര്‍ വിജയം ഉയര്‍ത്തുന്ന ജനാധിപത്യപരമായ ചോദ്യങ്ങള്‍ നിരവധി. തെരഞ്ഞെടുപ്പു കമ്മീഷന്‍ മറുപടി പറയുമോ ?

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കി ആ വിശ്വാസ്യത പവിത്രമായി കാത്തു സൂക്ഷിക്കേണ്ടത്  കമ്മീഷന്റെ ഉത്തരവാദിത്വമാണ്.

New Update
rahul gandhi mallikarjun kharge
Listen to this article
0.75x1x1.5x
00:00/ 00:00

പട്‌ന: വ്യാജ വോട്ടുകള്‍ മുതല്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ അഭാവം വരെ. ബീഹാര്‍ വിജയം ഉയര്‍ത്തുന്ന ജനാധിപത്യപരമായ ചോദ്യങ്ങള്‍ നിരവധി. എല്ലാത്തിനും മറുപടി പറയേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷനാണ്. 

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്ര സ്ഥാപനത്തോട് ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ വശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി.. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കി ആ വിശ്വാസ്യത പവിത്രമായി കാത്തു സൂക്ഷിക്കേണ്ടത്  കമ്മീഷന്റെ ഉത്തരവാദിത്വമാണ്.


സി.സി.ടി.വി ദൃശ്യങ്ങളുടെ അഭാവത്തിന് കമ്മഷീന്‍ എന്തു മറുപടിയുമെന്നമെന്നാണ് ജനം ഉറ്റുനോക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ഒത്തുകളി മൂലമെന്ന് പ്രതിപഷം ആരോപണം ഉയര്‍ത്തുന്നു. 


2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കൊള്ള തെളിയിക്കാന്‍ കഴിയാതെ പോയത് അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതുകൊണ്ടായിരുന്നുവെന്നും, അതു ലഭ്യമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി കോടതി മുന്‍പാകെ അറിയിച്ചിരുന്നുവെന്നതും ചേര്‍ത്തുവെച്ചാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നത്.

ഒരേ വോട്ടര്‍മാരെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യിക്കുന്ന തന്ത്രം ബി.ജെ.പി ബീഹാറിലും പയറ്റി. എതിരായി വോട്ട് ചെയ്യുന്നവരെ എസ്.ഐ.ആറിലൂടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വ്യാജ വോട്ടുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു എന്നു ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.


പ്രതിപക്ഷ പാര്‍ട്ടികള്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളുമായി 'വോട്ട് ചോരി' വിരുദ്ധ പ്രക്ഷോഭങ്ങളുമായി ശക്തമായ പ്രചാരണം കാഴ്ചവെച്ചിട്ടും, ഇത്രയും ഭീകരമായി തോറ്റുപോയെങ്കില്‍, ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഇത്രയേ ഉള്ളൂ എന്നു വിലയിരുത്തേണ്ടി വരും. 


എസ്.ഐ.ആര്‍ പോലുള്ള തന്ത്രങ്ങളിലൂടെ വോട്ട് ഫില്‍ട്ടറിങ് നടപ്പാക്കി, ഒപ്പം ഭയത്തിന്റെ മനഃശാസ്ത്രം ഉപയോഗിച്ചു സാമ്പത്തിക സഹായത്തെ വോട്ടാക്കി മാറ്റിയ എന്‍.ഡി.എയുടെ അതിവിദഗ്ധമായ ഇലക്ഷന്‍ എന്‍ജിനീയറിംഗിന്റെ ഉദാഹരണമായി വേണം ബീഹാര്‍ വിജയത്തെ മനസിലാക്കാനെന്നു കോണ്‍ഗ്രസ് പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്ര സ്ഥാപനം ഭരണകൂട താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയും, സാമ്പത്തിക സഹായത്തെ ഭയത്തിന്റെ ഉപകരണമാക്കി മാറ്റുകയും ചെയ്യുമ്പോള്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയെയാണ് തകര്‍ക്കുന്നത്. ബിഹാര്‍ നല്‍കുന്ന പാഠം വ്യക്തമാണെന്നു കോണ്‍ഗ്രസ് പറയുമ്പോള്‍ അതിന് വിശ്വാസ യോഗ്യമായ മറുപടി നല്‍കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വമാണ്.


ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നത് ഉത്പാദനപരമായ വളര്‍ച്ചയോ, വിദ്യാഭ്യാസമോ, ജോലിയോ അല്ല. മറിച്ച്, ഭരണകൂടം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന 'ക്യാഷ് ട്രാന്‍സ്ഫറുകളും' സ്ഥാപിത സംവിധാനങ്ങളുടെ ഒത്തുകളിയുമാണെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.  


തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പൊടിതട്ടിയെടുക്കുന്ന ജനക്ഷേമമെന്ന കാപട്യത്തെ ഇന്ത്യന്‍ സ്വയം ജനത തിരിച്ചറിയുകയും അവരെ അകറ്റിനിര്‍ത്താനും ശ്രമിക്കണം. നക്കാ പിച്ച ഔദാര്യമല്ല, അവകാശങ്ങള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതും ചോദിച്ചു വാങ്ങേണ്ടതും. 

ഭരണം നേടാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താന്‍ മതിയെന്നു ചിന്ത ബിജെപിയ്ക്കും അവരുടെ സഖ്യപാര്‍ട്ടികള്‍ക്കും തോന്നിപ്പിക്കുന്നതു നമ്മുടെ ദൗര്‍ബല്യമാണ്. നമ്മളെ ചൂക്ഷണം ചെയ്യാന്‍ നാം തന്നെ നിന്നുകൊടുക്കുന്ന അവസ്ഥയ്ക്കു മാറ്റം വരണം. 


ഇതു ജനാധിപത്യ ഇന്ത്യയാണ്, ഇവിടെ ജനങ്ങളായ നമ്മളാണു സര്‍വാധികാരികള്‍, നാം ആരുടേയും അടിമകളല്ല, നമുക്കു വിലയിടാന്‍ ആരെയും അനുവദിക്കില്ലെന്നു തെളിയിക്കാനായാല്‍ വളഞ്ഞ വഴിയിലൂടെ ജനവിധി അട്ടിമറിക്കാന്‍ തുനിയുന്നവര്‍ക്ക് അതൊരു താക്കീതാകും, ഇത്തരം തെറ്റുകള്‍ക്കു തുടര്‍ന്നും മുതിരാതിരിക്കാനുള്ള ശക്തമായ താക്കീത്.


'തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു വിജയം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ഈ ഫലത്തെ ആഴത്തില്‍ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യും' എന്നു രാഹുല്‍ ഗാന്ധിയും, 'ഈ പോരാട്ടം നീണ്ടതാണ് - പൂര്‍ണ സമര്‍പ്പണത്തോടെയും ധൈര്യത്തോടെയും സത്യത്തോടെയും ഞങ്ങള്‍ അതിനെതിരെ പോരാടും' എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രഖ്യാപിക്കുമ്പോള്‍ ഒരു ശരാശരി ജനാധിപത്യ വിശ്വാസിക്കു മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം അവ സമ്മാനിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

Advertisment