Advertisment

ജാതിസെൻനസും സൗജന്യ വാഗ്ദാനങ്ങളും മഹാരാഷ്ട്രയിൽ ഏശിയില്ല. മഹാവികാസ് അഘാഡിക്ക് നിരാശ മാത്രം. അഴിമതി സർക്കാരെന്ന് പരിഹസിച്ചെങ്കിലും എൻഡിഎ മുന്നണിയായ മഹായുതി കൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്.  ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ മോഡിയും യോഗിയും നടപ്പാക്കിയ തന്ത്രവും ഫലിച്ചു. മഹാരാഷ്ട്ര വിധിയിൽ നിരാശനായി തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയും

New Update
1200-675-22962138-thumbnail-16x9-maharashtra-assembly-election

മുംബയ്: മഹാരാഷ്ട്രയിൽ ജാതിസെൻസസ് അടക്കം ഹാവികാസ് അഘാഡി (എംവിഎ) മുന്നോട്ടുവച്ച വാഗ്ദാനങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തമ്മിൽ അതിശക്തമായ പോരായിരുന്നു മഹാരാഷ്ട്രയിൽ നടന്നത്.

Advertisment

ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഇത്.  288 സീറ്റുകളുള്ള തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 220ലേറെ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തല അവിടെ മാസങ്ങളോളം ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.


ജാതി സെൻസെസ് നടത്തുമെന്ന മഹാവികാസ് അഖാഡിയുടെ മുഖ്യ വാഗ്ദാനം ഏറ്റില്ലെന്നാണ് ഫലസൂചനയിൽ വ്യക്തമാവുന്നത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നു. തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുക.


 ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായം ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് നടത്തുന്നതെന്നും കോൺഗ്രസ് പ്രചാരണം നടത്തിയെങ്കിലും ജനങ്ങൾ ഏറ്റെടുത്തില്ല.Jharkhand BJP asked to remove 'malicious' post, explain poll code breach by panel 

ഓരോ കുടുംബത്തിനും പ്രതിവർഷം മൂന്നര ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ നൽകുന്ന മഹാലക്ഷ്മി യോജന, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, മൂന്ന് ലക്ഷം രൂപ വരെയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളും, തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 4000 രൂപ എന്നിങ്ങനെ എം.വി.എയുടെ വാഗ്ദാനങ്ങളൊന്നും ജനം ചെവിക്കൊണ്ടില്ല. 


കോൺഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരുൾപ്പെട്ട മഹാവികാസ് അഖാഡി സഖ്യത്തിലെ പടലപ്പിണക്കങ്ങളും തോൽവിക്ക് ഇടയാക്കി.


അതേസമയം, എൻ.ഡി.എ മുന്നണിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കുകയും ചെയ്തു. സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം 1500 രൂപയിൽ നിന്ന് 2100 ആക്കും, കാർഷിക കടം പൂർണമായി എഴുതിത്തള്ളും, എല്ലാവർക്കും വീടും ഭക്ഷണവും ഉറപ്പാക്കും, വിദ്യാർഥികൾക്കു പഠനസഹായവും തൊഴിലും ഉറപ്പാക്കും എന്നിങ്ങനെയായിരുന്നു അവരുടെ വാഗ്ദാനങ്ങൾ.

ഇത് വിശ്വസിച്ച ജനം അവർക്ക് തുടർഭരണത്തിന് ജനവിധി നൽകുകയായിരുന്നു. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കാര്യമായി ശ്രമിച്ചു.

അതേസമയം, വിലക്കയറ്റം, കർഷക പ്രശ്നം, ക്രമസമാധാനം, തൊഴില്ല്ലായ്മ തുടങ്ങിയ വിഷയങ്ങളിലാണ് മഹാ വികാസ് അഘാഡി  പ്രചാരണം നയിച്ചത്. വികസനം ചൂണ്ടിക്കാട്ടി മഹായുതി ഇതിനെ നേരിട്ടു.


അടൽസേതു കടൽപാലം, മെട്രോ 3, സമൃദ്ധി എക്സ്പ്രസ് പാത, തീരദേശ റോഡ് തുടങ്ങി വമ്പൻ പദ്ധതികൾ എന്നിവ പ്രചാരണ വിഷയമായി.  ഷിൻഡെ സർക്കാരിന്റെ  ജനക്ഷേമ പദ്ധതിയായ ലാഡ്കി ബഹിൻ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്ന എൻഡിഎയുടെ പ്രതീക്ഷയും അസ്ഥാനത്തായില്ല.


പാർലമെന്റ് തിരഞ്ഞെടുപ്പിൽ 31സീറ്റ് നേടിയത് മഹാവികാസ് അഘാഡിയുടെ പ്രതീക്ഷ വാനോളമുയർത്തിയിരുന്നു. 36 ജില്ലകളിലും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നത്. നേതാക്കൾക്കിടയിലെ ഐക്യം ഉറപ്പിക്കാനും പരമാവധി ശ്രമമുണ്ടായി.ramesh chennithala-4 


മുന്നണിയിലെ കക്ഷികൾക്കിടയിലും ഐക്യത്തിനു ശ്രമിച്ചു. കർഷകദുരിതം, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രചാരണം.


 വനിതകൾക്ക് മാസം 3000 രൂപയും മഹാലക്ഷ്മി പദ്ധതി വഴി ട്രാൻസ്‌പോർട്ട് ബസുകളിൽ സൗജന്യ യാത്രയും, 3 ലക്ഷം വരെയുള്ളകാർഷിക കടങ്ങൾ എഴുതിത്തള്ളും, ജാതി സെൻസസ് നടത്തും, 25 ലക്ഷം വരെ രോഗികൾക്ക് സൗജന്യ ഇൻഷൂറൻസ്, ജോലി ലഭിക്കും വരെ ചെറുപ്പക്കാർക്ക് 4000 രൂപയുടെ സ്‌റ്റൈപെൻ്‌റ് എന്നീ 5 ഗ്യാരന്റികളാണ് ഇന്ത്യാ സഖ്യം മുന്നോട്ട് വച്ചത്.

പക്ഷേ ഇതൊന്നും തിരഞ്ഞെടുപ്പിൽ ഏശിയില്ല. അഴിമതിക്കാരെ പുറത്താക്കി പുതിയ സർക്കാർ രൂപീകരിക്കുകയെന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രാഥമിക ലക്ഷ്യമെന്നായിരുന്നു പ്രചാരണങ്ങളിലൊന്ന്.


മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികൾ തീരുമാനിക്കുമെന്നുവരെ അഘാഡി നേതാക്കൾ പറഞ്ഞിരുന്നു. പക്ഷേ ജനവിധി മറിച്ചായിരുന്നു.


 

Advertisment