New Update
/sathyam/media/media_files/8PZSFNuhJrinLmVx5JOn.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുമ്പിലെന്ന് പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. മഹാരാഷ്ട്രയിൽ ബിജെപി 20 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നും എൻഡിഎ 32 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും ന്യൂസ് 18 എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ആറു മുതല്‍ ഒമ്പത് സീറ്റുകളും, ഇന്ത്യാ മുന്നണിയാകെ 15-18 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
Advertisment
എന്‍ഡിഎ 33 സീറ്റുകളും ഇന്ത്യാ മുന്നണി 15 സീറ്റുകളും വിജയിക്കുമെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ വിലയിരുത്തല്‍. റിപ്പബ്ലിക് പിമാര്‍ക്യു എന്‍ഡിഎയ്ക്ക് 29 സീറ്റുകളും ഇന്ത്യാ മുന്നണിക്ക് 19 സീറ്റുകളും പ്രവചിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ കടുത്ത മത്സരമാണ് എബിപി സി വോട്ടര്‍ പ്രവചിക്കുന്നത്. എന്‍ഡിഎ 22-26 സീറ്റുകളും, ഇന്ത്യാ മുന്നണി 23-25 സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us