തെലങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്; ബിജെപിക്ക്‌ നേരിയ മുന്‍തൂക്കം

ബിജെപി എട്ട് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ആറു മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാം

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
congress bjp1

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നടന്ന ശക്തമായ പോരാട്ടം. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ബിജെപിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

Advertisment

ബിജെപി എട്ട് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ആറു മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിആര്‍എസ്: 0-1, എഐഎംഐഎം: 1-1 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ സാധ്യതകള്‍.

ബിജെപി എട്ട് സീറ്റുകളും, കോണ്‍ഗ്രസ് ഏഴ് സീറ്റുകളും, ബിആര്‍എസും എഐഎംഐഎമ്മും ഓരോ സീറ്റ് വീതവും നേടുമെന്ന് റിപ്പബ്ലിക് ടിവി പി മാര്‍ക്യു സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ ഏഴ് മുതല്‍ 10 സീറ്റുകളും, ഇന്ത്യാ മുന്നണി അഞ്ച് മുതല്‍ എട്ട് സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് മുതല്‍ അഞ്ച് സീറ്റുകളും നേടുമെന്നാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

Advertisment