/sathyam/media/media_files/OGOIybuVPyE0d70AhREc.jpg)
പൂനെ: പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് (ഇ വൈ) ഓഫീസ് 2007 മുതൽ പ്രവർത്തിച്ചത് ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്‌റ്റേറ്റ് പെര്‍മിറ്റ് ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്. ഇ വൈ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ മരണത്തെ തുടർന്ന് തിങ്കളാഴ്ച ലേബർ കമ്മീഷണറേറ്റ് യെർവാഡയിലെ കമ്പനി ഓഫീസിൽ പരിശോധന നടത്തി.
പരിശോധനയിൽ ഷോപ്പ് ആക്ടുമായി ബന്ധപ്പെട്ട് ചില സുപ്രധാന പിഴവുകൾ കണ്ടെത്തി. 2007 മുതൽ പ്രവർത്തിക്കുന്ന കമ്പനി ഷോപ്പ് ആക്ട് ലൈസൻസിനായി അപേക്ഷിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലാണെന്നാണ് റിപ്പോര്‍ട്ട്.
ജീവനക്കാരുടെ അവകാശങ്ങൾ, ജോലി സമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന മഹാരാഷ്ട്ര ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌റ്റിന് കീഴിലുള്ള പ്രധാനപ്പെട്ട പെര്‍മിറ്റാണ് ഷോപ്പ് ആക്‌റ്റ് ലൈസൻസ്.
നിയമപരമായി പ്രവർത്തിക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് (പിഎംസി) ലൈസൻസ് നേടിയിരിക്കണം.
അന്ന സെബാസ്റ്റ്യൻ പേരയിൽ (26) ഈ വർഷം മാർച്ച് 18 നാണ് ഇ വൈ ഇന്ത്യയുടെ പൂനെ ഓഫീസിൽ ഓഡിറ്റ് എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചത്. ജൂലൈ 19 വരെ ജോലി ചെയ്തു. ജൂലൈ 21 ന് അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
അമിതജോലി സമ്മര്‍ദ്ദമാണ് മകളെ ബാധിച്ചിരുന്നതായി ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ ഇവൈ ഇന്ത്യന്‍ ചെയര്‍മാന്‍ രാജീവ് മേമനിക്ക് കത്തയച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us