New Update
/sathyam/media/media_files/8nt8IHaqt3oZlWG7rZlu.jpg)
ശ്രീനഗര്‍: വരാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള. മകൻ ഒമർ അബ്ദുള്ള ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Advertisment
"ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഒമർ അബ്ദുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സംസ്ഥാന പദവി ലഭിച്ചാൽ ഞാന്‍ സ്ഥാനമൊഴിയും. എങ്കില്‍ ഒമര്‍ അബ്ദുള്ള ആ സീറ്റില്‍ മത്സരിക്കും"-ഫാറൂഖ് അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us