ഗാസിയാബാദ്: വീട്ടിൽ നിന്ന് 500 രൂപ മോഷ്ടിച്ചെന്ന് സംശയിച്ച് ഗാസിയാബാദിൽ 10 വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നു. ഗാസിയാബാദിലെ ത്യോഡി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്.
പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയക്കുമൊപ്പമായിരുന്നു താമസം. ഇരുവരും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ദമ്പതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 500 രൂപ കണ്ടെത്താനാകാതെ വന്നതോടെ ആദ് പണം മോഷ്ടിച്ചതായി സംശയിച്ചു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. നൗഷാദിനെയും റസിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ മർദിക്കുന്നത് നൗഷാദ് ശീലമാക്കിയിരുന്നുവെന്ന് പ്രദേശവാസിയായ റാഹത്ത് അലി പറഞ്ഞു. ആദിൻ്റെ മുത്തശ്ശിമാർ പൊലീസിൽ പരാതി നൽകിയതായി ഗാസിയാബാദ് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.