New Update
/sathyam/media/media_files/pAMhuxmpxi8r6wWVX2e4.jpg)
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു മരണം. 25 പേര്‍ക്ക് പരിക്കേറ്റു. താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
Advertisment
കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വന്‍ തീപിടിത്തമുണ്ടായി. ഫാക്ടറിയിൽ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവരെ ചികിത്സിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us