ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; നാലു കുട്ടികള്‍ ആശുപത്രിയില്‍; സംഭവം തമിഴ്‌നാട്ടില്‍

കുട്ടികൾ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. 

New Update
1ambulance

ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം.

Advertisment

കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (മൂന്ന്), ബാലമിത്രന്‍ (രണ്ട്), മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ (അഞ്ച്), രശ്മിത (രണ്ട്)  എന്നിവരെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

കുട്ടികൾ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. 

Advertisment