അനധികൃത റേസ് മത്സരത്തിനിടെ ട്രാക്ടര്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറി, നാലു പേര്‍ക്ക് പരിക്ക്‌

ഗഗൻജിത് സിംഗ്, അമിത്, ഗുർപ്രീത് സിംഗ്, ട്രാക്ടർ ഡ്രൈവർ ജസ്പാൽ സിംഗ്  എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
Phagwara race

അമൃത്സര്‍: അനധികൃത ട്രാക്ടര്‍ റേസ് മത്സരത്തിനിടെ ട്രാക്ടര്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ഫഗ്വാരയിസലെ ഡൊമേലി ഗ്രാമത്തിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ അറസ്റ്റിലായതായി ജലന്ധർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) ഹർമൻബീർ സിംഗ് ഗിൽ പറഞ്ഞു. മൂന്ന് ട്രാക്ടറുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗഗൻജിത് സിംഗ്, അമിത്, ഗുർപ്രീത് സിംഗ്, ട്രാക്ടർ ഡ്രൈവർ ജസ്പാൽ സിംഗ്  എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. 

 

Advertisment