Advertisment

ജോര്‍ജ് കുര്യനും അധികാരമേറ്റു; കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാത്രി 9.45ഓടെയായിരുന്നു ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
George Kurian 1

ന്യൂഡല്‍ഹി: ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാത്രി 9.45ഓടെയായിരുന്നു ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ.

Advertisment

അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോഡി മന്ത്രി സഭയില്‍ അംഗമാകുന്ന കോട്ടയംകാരനാണ് ജോര്‍ജ് കുര്യന്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലയിലെ പ്രവര്‍ത്തന മികവാണു ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിനു പിന്നില്‍.

ഏറ്റുമാനൂര്‍  കാണക്കാരി  നമ്പ്യാകുളത്ത് 1960ല്‍ പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും അഞ്ചുമക്കളില്‍ ഇളവനായാണു ജനനം. 1977ല്‍ അടിയന്തരാവസ്ഥക്കാലത്തു വിദ്യാര്‍ഥി ജനതയിലൂടെയാണു പൊതുരംഗത്തേക്ക് എത്തുന്നത്. 1980ല്‍ ബി.ജെ.പി രൂപീകൃതമായപ്പോള്‍ മുതല്‍ ബി.ജെ.പിക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്‍. 

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനവും ജോര്‍ജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.

Advertisment