/sathyam/media/media_files/u0e0oCcj12MbW2MFowWk.jpg)
ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് സിം​ഗ് വ​ഘേ​ല രാ​ജി​വ​ച്ചു. പാ​ർ​ട്ടി ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് താ​ൻ രാ​ജി​വ​ച്ച​തെ​ന്ന് പ്ര​ദീ​പ് സിം​ഗ് പ​റ​ഞ്ഞു. രാ​ജി​യു​ടെ കാ​ര​ണ​ങ്ങ​ളും ത​നി​ക്ക​റി​യില്ലെന്നും ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു.
അ​തേ​സ​മ​യം സൗ​ത്ത് ഗു​ജ​റാ​ത്തി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സി.​ആ​ര്‍. പാ​ട്ടീ​ലി​നെ​തി​രേ പാ​ര്‍​ട്ടി​യി​ല്‍ ക​ലാ​പം ക​ടു​ക്കു​ന്നെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തെ​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ദീ​പി​ന്‍റെ രാ​ജി​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
2010 ഓ​ഗ​സ്റ്റ് 10-​നാ​ണ് പ്ര​ദീ​പ് ഗു​ജ​റാ​ത്ത് ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​ത്. കു​റ​ച്ചു​ദി​വ​സം മു​ന്‍​പ് താ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ന്ന് പ്ര​ദീ​പ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us