ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/ZO7L9GrH2XNyqEFoEOoe.webp)
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര വാരണാസിയിൽ മത്സരിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2-3 ലക്ഷം വോട്ടിന് മണ്ഡലത്തിൽ തോൽക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലി, അമേഠി സീറ്റുകളിലെ പാർട്ടിയുടെ പ്രകടനത്തിന് വോട്ടർമാർക്ക് നന്ദി പറയാൻ റായ്ബറേലിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
Advertisment
''ഇത്തവണ കോൺഗ്രസ് പാർട്ടി അമേഠിയിലും റായ്ബറേലിയിലും ഉത്തർപ്രദേശിലും രാജ്യത്തുടനീളവും ഒറ്റക്കെട്ടായി പോരാടി.ഇത്തവണ നിങ്ങളുടെ നേതാക്കൾ കോൺഗ്രസ് നേതാവുമായി ഒറ്റക്കെട്ടായി പോരാടിയെന്ന് സമാജ്‌വാദി പാർട്ടിയോട് എനിക്ക് പറയാൻ ആഗ്രഹമുണ്ട്'', രാഹുൽ പറഞ്ഞു.