Advertisment

ഹത്രാസ് ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് അന്വേഷണസംഘം; ഉദ്യോഗസ്ഥരുടെ അനാസ്ഥ വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഹത്രാസില്‍ മതപരമായ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

New Update
hathras stampede

ലഖ്‌നൗ: ഹത്രാസില്‍ മതപരമായ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രാര്‍ത്ഥനാ സമ്മേളനത്തിന് (സത്സംഗം) അനുമതി നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അടക്കം സസ്‌പെന്‍ഡ് ചെയ്തു.

Advertisment

തഹസില്‍ദാര്‍ അടക്കമുള്ളവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസും സംഘാടകരും അലംഭാവം കാണിച്ചതായും, മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘാടകരാണ് പ്രാഥമിക ഉത്തരവാദികള്‍. പിന്നില്‍ വന്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment