ബെംഗളൂരു: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ആരോഗ്യപ്രശ്‌നം മൂലമാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചടങ്ങ് ടിവിയില്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് എന്തു പറഞ്ഞാലും ഇന്ത്യന്‍ ജനാധിപത്യം ശക്തമാണെന്നും ദേവഗൗഡ പ്രതികരിച്ചു. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.