ജാര്‍ഖണ്ഡിനെ നയിക്കാന്‍ വീണ്ടും ഹേമന്ത് സോറന്‍; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചമ്പായി സോറൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ, ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസിഡൻ്റ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

New Update
hemant soren 1

റാഞ്ചി: ചമ്പായി സോറൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ, ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസിഡൻ്റ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisment

സോറൻ്റെ പിതാവും ജെഎംഎം മേധാവിയുമായ ഷിബു സോറൻ, അമ്മ രൂപി സോറൻ, ഭാര്യ കൽപ്പന സോറൻ, മുതിർന്ന നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. എതിരാളികൾ നടത്തിയ ജനാധിപത്യ വിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം ആരംഭിച്ചെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ജനുവരി 31 ന് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ജൂൺ 28 ന് ജാമ്യം ലഭിച്ചു. ഹേമന്ത് സോറനെ വീണ്ടും നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെയാണ് ചമ്പായി സോറന്‍ മുഖ്യമന്ത്രി സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചത്. 

Advertisment